Friday, January 22, 2010

Monday, January 18, 2010

മഴവില്‍ ....



മഴവില്‍ മാനം നോക്കും പെണ്‍കൊടി

അറിയാതവളുടെ മാനസം മധുര സ്വപ്‌നങ്ങള്‍

തന്‍ചിറകിലേറി .........
അവന്‍റെ വരവും കാത്തു നിന്നു

Wednesday, January 13, 2010

14th i.f.f.k 2009.....


I.F.F.K എന്‍റെ ജീവിതത്തില്‍ രണ്ടാമത്തെ അനുഭവം ആയിരുന്നു .കഴിഞ്ഞ വരഷവും ഞാന്‍ i.f.f.k കാണുകയുണ്ടായി വിവിധ രാജ്യങ്ങളുടെ സംസ്കാരം ഇതിലൂടെ മനസിലാകുവാന്‍ കഴിഞ്ഞു .സിനിമ തീയറ്ററുകളില്‍ എത്തുന്ന വിദേശികളും ,അവരുടെ സംഭാഷണങ്ങളും ഏറെ രസകരമായിരുന്നു .തിരുവനന്തപുരത്തെ ഒരു സിനിമ ലോകം ആക്കുവാന്‍ ഈ ഫെസ്ടിവലിന് കഴിഞ്ഞു .

ELEVATOR TO THE GALLOWS


കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന ജൂലിയന്‍ എണ്ണ യുവാവിനെ അയാളുടെ office ലിഫ്റ്റില്‍ കുടുങ്ങുന്നു .ആ ദിവസം തന്നെ ജൂല്‍യാന്റെ കാര്‍ മോഷ്ടിച്ച് രണ്ടു കമിതാക്കള്‍ ഒളിവില്‍ പോവുന്നു അവര്‍ ജര്‍മ്മന്‍കാരായ ഓരാളെ വെടിവെച്ചു കൊല്ലുകയും അവിടെ നിന്നും പോവുകയും ചെയ്തു .എന്നാല്‍ കാര്‍ ജൂല്‍യാന്റെ ആയതു കൊണ്ടു അയാളെ പോലീസ് അന്വഷിക്കുന്നു ,എന്നാല്‍ ലിഫ്റ്റില്‍ കുടുങ്ങിയ ജൂലിയന്‍ അവിടെ നിന്നും വരുകയും അയാളെ പോലീസ് അറസ്റ്റ് ചെയുന്നു .എന്നാല്‍ കാമുകി അയാളെ സഹായിക്കുകയും കൊല ചെയ്തവരെ കണ്ടെത്തുകയും ചെയ്തു ,എന്നാല്‍ അയാള്‍ ചെയ്ത കൊലയില്‍ നിന്നും അയാള്‍ മൊചിതനകൂന്നില്ല .ഈ സിനിമ സ്റ്റോറി കാണുന്നതില്‍ കൂടുതല്‍ അതിലെ സാഹചര്യങ്ങള്‍ വെറും ഒരു അതിനോട് യോജിക്കുനില്ല ,ഒരു രാത്രിയില്‍ രണ്ടു കൊലകള്‍ ചെയുന്നു ,അതിനെ ഒരു ഫോട്ടോ സഹായിക്കുകയും ചെയുന്നു ,കൊല വളരെ വലുതായ് ചിത്രീകരിക്കുകയും അതിന്റെ തെളിവുക്കള്‍ അത്രയും സിമ്പിള്‍ ആയി കാണിച്ചു ,ഒരു സിനിമയ്ക്ക് യോജിക്കുനതായി തോന്നിയില്ല

EMPTY NEST


ലയണ്ടോയും ഭാര്യ മാര്‍ത്തഔടെയും ജീവിതത്തില്‍ മക്കള്‍ എല്ലാവരും അവരെ പിരിഞ്ഞു പോവുകയും അവര്‍ ഒറ്റയ്ക്കവുകയും ചെയുന്നതോടെ അവരുടെ ജീവിതഹില്‍ സംഭവിക്കുന്ന അകല്‍ച്ചയാണ് ഇതിനു പ്രമേയം എന്നാല്‍ മാര്‍ത്ത സുഹൃത്തുകളും ഒരുമിച്ചു സല്കാരങ്ങള്‍ നടത്തുകയും അവരുടെ ജീവിതം വളരെ അസ്വതികുകയും ചെയുന്നു .എന്നാല്‍ ലെയണ്ടോ മറ്റൊരു ലോകത്തേയ്ക്ക് പോകുന്നു അവര്കിടയില്‍ വലിയ അകലങ്ങള്‍ ഉണ്ടാവുന്നു എന്നാല്‍ ഈ സിനിമ ഒരു സ്റ്റോറി പോലെ മാത്രമെ ആസ്വതിച്ചു,ഔ സിനിമ കാണുന്ന പ്രതീതി ഉണ്ടായില്ല

WATER LILIES


florain, mary,aan എന്നിങ്ങനെ മൂന്ന് പെണ്‍കുട്ടികള്‍ ഈ സിനിമയിലെ കതപത്രങ്ങളാണ് .നീന്തല്‍ ടീമിലെ പതിനാലുകാരി അയ പെണ്‍കുട്ടിക്ക് ടീമിലെ സുന്ദരിയായ പെണ്‍കുട്ടിയോട് തോന്നുന്ന സ്വവര്‍ഗാനുരകം ഈ സിനിമയുടെ പ്രേമയം .ഈ നീന്തല്‍ ടീമിലെ തന്നെ സുന്ദരനായ മറ്റു പുരുഷനോട് തടിചിയ്അയ ann പ്രനയഭ്യര്തന നടത്തുന്നു ,എന്നാല്‍ അയല്‍ക്കാവട്ടെ സുന്ദരിയായ ഫ്ലോരയിനിനോട് ആണ് ഇഷ്ട്ടം .aan പലപ്പോഴും ഇതില്‍ ധുക്കിതയാണ് ,പതിന്‍ച്ചുകരിയായ മറ്റൊരു പെണ്‍കുട്ടി ഫ്ലോരിനിനെ സ്നേഹിക്കുകയും അവളില്‍ സ്വവര്‍ഗനുരകിയാണ് ,ഫ്ലൂരിനോട് അയാള്‍ അടുക്കുന്നതിഅവള്‍ എതിര്‍പ്പ് കാണിക്കുന്നു ,എന്നാല്‍ ഇതിലെ തന്റെടിയായ കഥാപാത്രമാണ് മേരി ,എങ്ങനെ സ്വവര്‍ഗനുരാകാതെ പ്രമേയമാക്കി എടുത്ത ഈ സിനിമ അവതരണ ശൈലിയില്‍ വിജയം കൈവരിച്ചിരിക്കുന്നു എന്നാല്‍ എങ്ങനെ ഒരു വിഷയം സിനിമയ്ക്ക് പ്രമേയം ആകുന്നതോടുകൂടി ഡയറക്ടര്‍ സമൂഹത്തിലെ മറ്റൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ഉണ്ടായതു .
പതിനാലാമത് I.F.F.K സിനിമകളില്‍ വളരെ ഇഷ്ട്ടപെട്ട ചില സിനിമകളെ കുറിച്ചു പറയാം .ഇങ്ങനയും സിനിമ അസ്വതിക്കാനവും എന്ന് മനസിലായി .കാണുന്ന സിനിമകള്‍ ഒന്നിനൊന്നു മെച്ചം ആയിരുന്നു .

BROKEN EMBRACES


മാതിയോ ബ്ലാങ്കോ എന്ന ഹാരികയിന്‍ വര്‍ഷങ്ങല്കു മുന്‍പ് തന്‍റെ പ്രണയിനി ലെനയെ കാറപകടത്തില്‍ നഷ്ടപെടുകയും അത് അയാളില്‍ അവളുടെ ഓര്‍മ്മകള്‍ എപ്പോഴും ഉണ്ടാക്കുന്നു.ഹരികൈന്‍ എന്ന പേരില്‍ കഥകളും,തീരകഥകളും എഴുതിയിരുന്നു മാതിയോ .യഥാര്ത്ഥ പേരിലാണ് അയാള്‍ സിനിമകള്‍ ചെയ്തിരുനത് .കാറപകടത്തില്‍ ലെനയെ നഷ്ടപ്പെടതോടുകൂടി അയാള്‍ ആ പേരു മറക്കുന്നു ലെന മരിച്ചതോടുകൂടി അയാള്‍ മരിച്ചെന്നു വിശ്വസിക്കുന്നു .അങ്ങനെ ആ പ്രണയം ഓര്‍മ്മകളായ്‌ അവശേഷിക്കുന്നു .

ANTI CHRIST


ദാമ്പത്യ സുകഭോഗത്തില്‍മുഴുകുന്ന ദേമ്പതി മാര്‍കിടയില്‍ സംഭവിച്ച ഒരു തെറ്റ് അവരുടെ ജീവിതത്തില്‍ ചില പ്രത്യാകത്തില്‍ നാള് ഖട്ടങ്ങളായി ചിത്രീകരികുന്നു .അവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പെട്ടു കൊണ്ടിരിക്കുന്ന സമയത്തു അവരുടെ കുഞ്ഞു മകന്‍ അവരുടെ മുറിയില്‍ നിന്നു ഇറങ്ങി നടന്നു ജനലിലൂടെ കളിപാട്ടവുമായി താഴോട്ട് വീഴുകയും കുഞ്ഞു മരണത്തിലെക് എത്തുകയും ച്ചെയും.എന്നാല്‍ ഈ ദുരന്ധം ഭാര്യയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ഭാദിക്കുകയും ചെയ്തു . എന്നാല്‍ അവളെ അതില്‍ നിന്നും മോചിപിക്കുകയും ചെയാന്‍ therapist ആയ അവളെ അതില്‍ നിന്നും മോചിപ്പിക്കുവാന്‍ eden വനത്തില്‍ എത്തുന്നു .അവളെ രെക്ഷിക്കാന്‍ അയാള്‍ക്കാവുന്നില്ല ലൈംഗീകതയുടെ ആഴത്തില്‍ അവര്‍ പരസ്പരം മറന്നു അയാളെ കൊല പെടുത്തുവാന്‍ തയാറാവുന്നു .അവളുടെ കുഞ്ഞിന്റെ ഓര്‍മ്മകള്‍ അവളെ അതില്‍ നിന്നും പിന്തിരിപിക്കുവാന്‍ ശ്രേമികുന്നു .ലൈംഗീകതയുടെ വൈക്രതം ദുഷ്കരമായി ചിത്രീകരിക്കുന്നു ഒരു സിനിമകുള്ള പ്രമേയം എന്നല്ലാതെ ഇതിനെ ഉള്‍ക്കൊള്ളാന്‍ സാധികുനനില.

FLY IN THE ASHES


പതോയും നാന്‍സി യും വളരെ അടുത്ത സുഹൃത്തുക്കള്‍ ആണ് അവരുടെ ജീവിതം മേച്ചപെടുത്താന്‍ വേണ്ടി അവര്‍ ഇരുവരും അവിടെ നിന്നും മറ്റെവിടയോ പോകുന്നു അങ്ങനെ ഒരു ബസ്‌ യാത്ര കിടയില്‍ അവര്‍ ഒരു യുവാവിനെ പരിച്ചയപെട്ന്നു അയാള്‍ അവരെ ഒരു വേസ്യലയത്തില്‍ എത്തിക്കുന്നു ഏന്നാല്‍ അവിടെ എത്തിച്ചേരുന്ന ഇരുവരും ആദ്യം അതിനോട് പോരുതപെടന്‍ ബുദ്ധിമുട്ടുന്നു നാന്‍സി അവിടുത്തെ സാഹചര്യത്തോട് പോരുതപ്പെടുനു ഏന്നാല്‍ പത്തോ പീഡനങ്ങള്‍ എല്ക്കുനുണ്ട് പലപ്പോഴും അവിടെ നിന്ന് രെക്ഷപെടാന്‍ അവള്‍ ശ്രെമികുന്നു .അങ്ങനെ പതോയെ അന്യാഷികുന്ന നാന്‍സി ഒരു ദിവസം അവിടെ നിനും രെക്ഷപെടാന്‍ അവസരം കിട്ടുന്നു അങ്ങനെ വലിയ മതില്‍ കെട്ടിനുള്ളില്‍ തോടടുത്ത ആളുകളുമായി പോലും കാണാന്‍ കഴിയാതിരുന്ന അവര്‍ അവിടെ നിനും രേക്ഷപെടുനു പുറം ലോകം അത് മനസിലാക്കുകയും അവരെ അവിടെ നിന്ന് രേക്ഷിക്കുകായു ചെയ്തു .അവര്‍ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു .....

JERICHOW


ആലിഉടെ ഭാര്യ ലോറ സുന്ദരിയം, ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുനന്നവളും ആകുന്നു ഒരു വാനില്‍ നിറയെ സാധനവുമായി അവള്‍ ഓരോ കടകളിലും എത്തിക്കുന്നു .ആലിഉടെ ഡ്രൈവര്‍ യും ആത്മാര്‍ത്ഥ സുഹൃത്തായും thoms മാറുന്നു .അലിയെ ആപത്ത് ഖട്ടങ്ങളില്‍ നിന്നും തോമസ്‌ രേക്ഷിക്കുന്നു .ഏന്നാല്‍ സ്വന്തം സഹോദരന് തുല്യം തോമസിനെ അലി സ്നേഹിക്കുന്നു .തന്റെ ഭാര്യയോടൊത്ത് ഡാന്‍സ് ചെയാന്‍ കടല്‍ കരയില്‍വെച്ചു അലി തോമസിനെ വിളിക്കുന്നു ഏന്നാല്‍ ആദ്യം തോമസ് അതിനു സമതിക്കുനില്ല. ഏന്നാല്‍ ലോരയുംയി തോമസ്‌ അടുക്കുന്നത് അവിടെ വെച്ചാണ്‌ .പിന്നീടു തോമസ്‌ പലവട്ടം ലോറയെ അയാളിലേക്ക് അടുപ്പിക്കാന്‍ ശ്രെമിക്കുന്നു.lora thomasumayi adukkunu അലിയുടെ സാനിധ്യത്തില്‍ ലോറ തോമസുമായി അടുക്കുന്നു പിന്നീടു ആലിയില്‍ നിന്ന് ലോറ അകലുവാന്‍ സ്രേമികുന്നു.തോമസ്‌ പല രാത്രികളിലും ലോറയെ സമീപിക്കുന്നു .ഏന്നാല്‍ തോമസ്‌ ആലിഉടെ വിശ്വസ്തനാണ് പലപ്പോഴും എന്നനാല്‍ ലോറയുടെ ആഗ്രഹതിനനുസരിച്ചു അലിയെ കൊല പെടുത്താന്‍ അവര്‍ തീരുമാനിക്കുന്നു .അവസാനം കുറ്റികാട്ടില്‍ ഒളിച്ചിരിക്കുന്ന തോമസിനെ അലി കാണുന്നു അലി കാറില്‍ ഇരുന്നു കൊണ്ട് മലമുകളില്‍ നിന്നും താഴോട്ട് ചാടി മരിക്കുന്നു .

SWEET RUSH


മാര്‍ത്ത എന്ന രോഗിയായ ഭാര്യയെ ചികിത്സിക്കുന്ന ഡോക്ടറായ ഭര്‍ത്താവ് ,അവളില്‍ നിന്നും മാരകമായ രോഗത്തെ കുറിച്ച് മറച്ചു വെയ്ക്കുന്നു .വാര്‍ധക്യത്തിന്റെ ആരംഭ കട്ടത്തില്‍ലാണ് അവര്‍ ഇരുവരും ഭാര്യയെ വളരെ ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവു അവരുടെ ആരോഗ്യ കാര്യങ്ങളില്‍ അസന്ക കുലനവുന്നു ബൂഎന്നാ ചെറുപ്പ കരനുമായി അടുപ്പത്തില്‍ ആവുന്നു .അവള്‍ക്കു അവനില്‍ നിന്ന് അകലുവാന്‍ കഴിയാതെ വരുന്നു ,നീന്തല്‍ പഠിക്കാന്‍ എത്തുന്ന അവനെ മരണം കീഴപെടുത്തുന്നു.എന്നാല്‍ പുഴയുടെ ആഴത്തില്‍ അവനെ മരണം കാത്തു നില്‍ക്കുന്നു .മാര്‍ത്ത ഉറക്കെ നിലവിളി ക്കുന്നുണ്ടെങ്കിലും എ.ഇതു പിന്നീടു ഒരു സിനുമ ചിത്രീകരണത്തിന് ഭാഗമായി മാറുന്നതോടെ സ്വീറ്റ് റഷ് അവസാനിക്കുന്നു ...

7 YEARS


ഭര്‍ത്താവിനെ വളരെ അതികം സ്നേഹിക്കുന്ന മേയ്തി യുടെ ജീവിതത്തിലേക്ക് ജീന്‍ എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നു .അവരുടെ ലൈഫില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമക്കാതരം.മേയ്തി യുടെ ഭര്‍ത്താവു vincent ജെയില്ലില്‍ ആണ്. മേയ്തി ദിവസവും തടവില്‍ പാര്‍കുന്ന vincent നെ കാണുന്നു,അവിടെ അവള്‍ ജീനിനെ കണ്ടു മുട്ടുന്നു .കിടക്കയില്‍ ഭര്‍ത്താവിന്‍റെ സാമിപ്യം അവള്‍ ഏറെ ആഗ്രഹിക്കുന്നു ,പലപ്പോഴും ജീന്‍ എന്ന ചെറുപ്പക്കാരനെ അവള്‍ അവഗണിക്കുന്നു .പിന്നീടു ജീനുമായി അവള്‍ രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്നു.അവളുടെ ആവശ്യങ്ങള്‍ അവനിലൂടെ നേടി എടുക്കുന്നു.ഇതെല്ലാം മേയ്തി വിനസിന്റില്‍ നിന്നും മറച്ചു വെയ്ക്കുന്നു. വിന്‍സെന്റിന്റെ അറിവോടെ ജീന്‍ മേയ്തിയുമയി അടുതതെന്നരിയംബോള്‍ സിനുമ സംകര്‍ഷമാവുന്നു .